ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന് 83-ാം പിറന്നാള്‍ ആശംസകളുമായി മലയാളികളുടെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.കേരളത്തിന്‍്റെ സ്വകാര്യ അഭിമാനമായ എന്‍്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചപ്പോള്‍, പ്രിയപ്പെട്ട ദാസേട്ടന് ഒരായിരം ജന്മദിനാശംസകള്‍, എന്നാണ് മമ്മൂട്ടി കുറിച്ചത്.

‘തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം. ലോകമെമ്ബാടുമുള്ള ഏത് മലയാളിയും ദിവസത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്ന അമൃതസ്വരം. കേരളത്തിന്‍്റെ സ്വകാര്യ അഭിമാനമായ എന്‍്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ച് മക്കളില്‍ മൂത്ത പുത്രനായി 1940 ജനുവരി 10 നു ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച കെ ജെ യേശുദാസ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയിട്ടു വര്‍ഷങ്ങളേറെയാകുന്നു. ഇന്ന് തന്റെ എണ്‍പത്തി മൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളികളുടെ ഗാന ഗന്ധര്‍വ്വന്‍. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉള്ള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *