ടൊവിനോ ചിത്രം ഡിയര്‍ ഫ്രണ്ട് നാളെ പ്രദര്‍ശനത്തിന് എത്തും


ടൊവിനോ തോമസും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന
പുതിയചിത്രം ഡിയര്‍ ഫ്രണ്ട് നാളെ പ്രദർശനത്തിനത്തും.ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.


സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റര്‍.നടന്‍ വിനീത് കുമാര്‍ ഒരുക്കുന്ന ചിത്രം അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. വിനീതിന്‍റെ രണ്ടാമത്തെ ചിത്രമാണിത്.