നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും


നവകേരള സദസ്സിന്റെ മലപ്പുറം ജില്ലയിലെ പര്യടനം ഇന്ന് പൂര്‍ത്തിയാകും. ഏറനാട് മണ്ഡലത്തിലാണ് ആദ്യ പരിപാടി. ഉച്ചയ്ക്കുശേഷം നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ നവ കേരള സദസ്സ് നടക്കും. പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. രാവിലെ പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാത സദസ്സും നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.


റോഡ് നിര്‍മ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ പരിപാടിയില്‍ മുഖ്യമന്ത്രി നിലപാട് പറഞ്ഞേക്കും.നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ മൂന്ന് ദിവസം പൂര്‍ത്തിയായപ്പോള്‍ ആകെ 53,446 നിവേദനങ്ങളാണ് ലഭിച്ചത്. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി ബന്ധപ്പെട്ടുമാണ് പരാതികള്‍ ലഭിച്ചത്. പ്രതിപക്ഷ മണ്ഡലങ്ങളിലും വലിയ ആള്‍ക്കൂട്ടമാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്വീകരിക്കുന്നത്.




Sharing is Caring