ഒരു ലക്ഷം കാഴ്ചക്കാരുമായി ത്രില്ലർ വെബ്സീരീസ് WHO- ദി അണ്‍നോണ്‍’ പ്രദർശനം തുടരുന്നു

നിഗൂഡതയുമായി കൂടിച്ചേര്‍ന്ന സൈക്കോ ത്രില്ലര്‍ വിഭാഗം സാഹിത്യത്തിലും സിനിമകളിലും എന്നും ജനപ്രിയമാണ്. കണ്ണുതുറന്ന് ഇരിക്കാന്‍ പ്രേരിപ്പിക്കുന്ന ആ സൃഷ്ടികള്‍ കാണാന്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു.കഥ തുടങ്ങുന്നത് ഒന്നില്‍ നിന്നാണ്, പെട്ടെന്നുള്ള തുടക്കവും അവസാനവും. അടുത്ത എപ്പിസോഡിലേക്ക് നയിക്കുന്ന നിരവധി ചോദ്യങ്ങളുമായാണ് അവസാനം. അതുകൊണ്ടു കൂടിയാണ് ഓരോ ഭാഗത്തിലും പ്രത്യേകം പേരു നല്‍കാത്തത്.

ആര്‍‌എച്ച്‌ 4 എന്റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറിലുള്ള ഏറ്റവും പുതിയ വെബ് സീരീസാണ് ‘WHO- ദി അണ്‍നോണ്‍’.
നവാഗതനായ അര്‍ജുന്‍ അജു കരോട്ടുപാറയില്‍ ആണ് ഈ സൈക്കോ ത്രില്ലര്‍ വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ് ഭാഷയിലും എത്തിയ ഈ ത്രില്ലര്‍ വെബ് സീരീസിന്‍്റെ ആദ്യ എപ്പിസോഡ് സിനിയ, തീയറ്റര്‍ പ്ലേ, ഹൈ ഹോപ്സ് ഉള്‍പ്പടെ പ്രമുഖ എട്ട് പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ് ചെയ്തിരുന്നു. ആദ്യ എപ്പിസോഡിന് നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

ആദ്യഭാഗം ചെറുതാണെങ്കിലും തീര്‍ത്തും ത്രില്ലിംഗ് ആണ്. ഒരു മൂന്നാം കക്ഷി എന്ന നിലയില്‍, കാഴ്ചക്കാരനും ഈ യാത്രയില്‍ സജ്ജമാക്കിയിരിക്കുന്നു അണിയറപ്രവര്‍ത്തകര്‍ എന്നതും ശ്രദ്ധേയമാണ്. ആദ്യ രംഗം
ഒരു ചായക്കടയില്‍ നിന്നാണ് തുടങ്ങുന്നത്. ഒരു സാധാരണ സംഭാഷണം നടക്കുന്നു. നിങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നോക്കുകയാണെങ്കില്‍, ഒരു സീന്‍ ഉണ്ട് സംഭാഷണത്തില്‍ നിന്ന് കാഴ്ചക്കാരനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *