വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.

പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതിലൊന്ന് ഋതുരാജ് ഗെയ്ക്‌വാദിന്റെ വരവാണ്. ഋതുരാജ് വരുമ്പോള്‍ മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനാകും സ്ഥാനം നഷ്ടമാവുക. ആദ്യ കളിയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം രണ്ടാ മത്സരത്തില്‍ 43 റണ്‍സും നേടിയിരുന്നു.

രണ്ടാമത്തെ മാറ്റം മധ്യനിരയിലാണ്. ദീപക് ഹൂഡയ്ക്ക് പകരം ഇഷാന്‍ കിഷന്‍ ടീമിലിടം പിടിച്ചേക്കും. ആദ്യ മത്സരത്തില്‍ 27 റണ്‍സെടുത്ത കാര്യത്തിന് രണ്ടാം മത്സരത്തില്‍ 33 റണ്‍സാണ് നേടാനായത്. മൂന്നാമത് മാറ്റം ബോളിംഗ് നിരയിലാണ് പ്രതീക്ഷിക്കാവുന്നത്. മുഹമ്മദ് സിറാജിന് പകരം അര്‍ഷ്ദീപ് സിംഗിന് ടീമില്‍ അവസരം നല്‍കിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *