എട്ടാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ടു വര്‍ഷത്തിന് ശേഷം അധ്യാപിക അറസ്റ്റില്‍


എട്ടാം ക്ലാസുകാരനെ ക്ലാസ്മുറിയില്‍ വെച്ചും കാറില്‍ വെച്ചും പലതവണ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയെ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. യുഎസിലെ മുന്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകയായിരുന്നു 31 കാരിയായ മെലിസ മേരി കര്‍ട്ടിസ് ആണ് പിടിയിലായത്. 14 വയസുകാരനെ മദ്യവും ലഹരി വസ്തുക്കളും നല്‍കി വശത്താക്കിയാണ് അധ്യാപിക പീഡിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍.എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പീഡനത്തിനിരയായ കുട്ടി തന്നെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് അറസ്റ്റ്.2015ല്‍ ആണ് അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ 14 കാരനെ പീഡിപ്പിച്ചത്.


അന്ന് മെലിസ മേരി കര്‍ട്ടിസിന് 22 വയസും പീഡനത്തിനിരയായ കുട്ടിക്ക് 14 വയസുമായിരുന്നു. മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന ഇവര്‍ വിദ്യാര്‍ത്ഥിയെ മദ്യവും കഞ്ചാവും നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. സ്‌കൂളിലും അധ്യാപികയുടെ വാഹനത്തിലും പ്രദേശത്തെ വിവിധ വീടുകളില്‍ വെച്ചും 2015 ജനുവരി മുതല്‍ മെയ് വരെ അധ്യാപിക കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. താന്‍ ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്.


രണ്ട് വര്‍ഷമാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സ്‌കൂളില്‍ അധ്യാപിക ജോലി ചെയ്തിരുന്നത്. ഇതിന് പിന്നാലെ ഇവര്‍ മറ്റൊരു സ്‌കൂളിലേക്ക് ജോലി മാറി പോയി. പരാതിക്കാരന്റെ മൊഴിയെടുത്ത പൊലീസ് അധ്യാപകയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഒക്‌ടോബര്‍ 31നാണ് പൊലീസിന് അധ്യാപകയെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് ലഭിച്ചത്. പിന്നാല ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ വേറെയും പരാതി ഉയരുമെന്നാണ് പൊലീസ് സംശയിക്കുന്നത്.



Sharing is Caring