മഥുരയിലെ ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും


മഥുരയിലെ ഇപ്പോഴത്തെ ഈദ് ഗാഹ് മസ്ജിദ് പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.ശ്രീകൃഷ്ണന്‍ ജനിച്ച സ്ഥലത്തെ ആരാധനാലയം തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് അവിടെ മസ്ജിദ് നിര്‍മ്മിച്ചുവെന്നാണ് ഹരജിക്കാരുടെ വാദം.


പള്ളി നില്‍ക്കുന്ന 13.37 ഏക്കര്‍ സ്ഥലം തിരികെ നല്‍കണമെന്നും നിര്‍മാണ്‍ ട്രസ്റ്റ് ആവശ്യപ്പെടുന്നു. ശാസ്ത്രീയ സര്‍വേ നടന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് അടിസ്ഥാനമായ തെളിവ് ലഭിയ്ക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസിന്റെ നിലനില്പുമായി ബന്ധപ്പെട്ട് മസ്ജിദ് കമ്മറ്റി സമര്‍പ്പിച്ച അപേക്ഷ ആദ്യം പരിഗണിയ്ക്കാന്‍ ഉള്ള മധുര സിവില്‍ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചത്.




Sharing is Caring