ഹരിയാനയിലെ നൂഹിലെ കലാപവുമായി ബന്ധപ്പെട്ട് ഗോസംരക്ഷകന്‍ ബിട്ടു ബജ്‌റംഗി അറസ്റ്റില്‍. ഫരീദാബാദിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രകോപനപരമായ വീഡിയോ പ്രചരിപ്പിച്ചതിന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.
കാവി വസ്ത്രം ധരിച്ച് നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും, പ്രകോപനപരമായ ഗാനവും ബിട്ടു ബജ്‌റംഗി പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു.രാജ്കുമാര്‍ എന്നാണ് ബിട്ടുവിന്റെ യഥാര്‍ത്ഥ പേര്. ഗോരക്ഷാ ബജ്‌റംഗ് ഫോഴ്‌സ് എന്ന സംഘടനയുടെ

പ്രസിഡന്റാണിയാള്‍. മതവികാരം വ്രണപ്പെടുത്തിയതിനുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. കലാപം, അക്രമം, ഭീഷണിപ്പെടുത്തല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡ്യൂട്ടിയില്‍ നിന്ന് തടയല്‍, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹരിയാനയിലെ സംഘര്‍ഷത്തിന് കാരണക്കാക്കരനായ മോനു മനേസറിന്റെ സുഹൃത്തുകൂടിയാണ് ബിട്ടു.













