നിയമവിരുദ്ധ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് കൃത്രിമത്വവും കാണിച്ചതിന് ട്രംപിനെതിരെ കുറ്റം ചുമത്തി


നിയമവിരുദ്ധ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പ് കൃത്രിമത്വവും കാണിച്ചതിന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തി. 2020ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ തോല്‍പ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് നടപടി.ട്രംപിനെതിരെ ഈ വര്‍ഷം ചുമത്തുന്ന നാലാമത്തെ കേസാണ് ഇത്. ഈ കേസിന്റെ വിചാരണ ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ തത്സമയം കാണിച്ചേക്കാം.


അറ്റ്‌ലാന്റയിലെ പ്രോസിക്യൂട്ടര്‍മാര്‍ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിവിധ അധികാര പരിധികളില്‍ കേസുകളുള്ളത് ട്രംപിന് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ട്രംപിന്റെ മോഹങ്ങള്‍ക്കും ഇത് തിരിച്ചടിയായേക്കാം. ന്യൂയോര്‍ക്ക്, സൗത്ത് ഫ്‌ലോറിഡ എന്നിവിടങ്ങളില്‍ ട്രംപ് നിലവില്‍ വിചാരണ നേരിടുന്നുണ്ട്.




Sharing is Caring