ഡ്രഡ്ജര്‍ ഇടപാടിലെ വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടിയിൽ ജേക്കബ്തോമസിനെതിരായ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിയ്ക്കും. നെതര്‍ലന്‍ഡ്സ് കമ്പനിയില്‍നിന്ന് ഡ്രഡ്ജര്‍ വാങ്ങി സര്‍ക്കാരിന് 20 കോടി നഷ്ടം വരുത്തിയെന്നായിരുന്നു ജേക്കബ് തോമസിനെതിരായ അരോപണം.
അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി അനുവദിച്ചത്.ഡ്രഡ്ജര്‍ വാങ്ങിയതിന് സര്‍ക്കാരിന്റെ ഭരണാനുമതിയുണ്ടെന്ന് കേരളാ ഹൈക്കോടതിയുടെ കണ്ടെത്തി.ഇടപാടിന് പര്‍ച്ചേസ് കമ്മിറ്റിയുടെ അംഗീകാരമുണ്ടെന്നുമുള്ള ജേക്കബ് തോമസിന്റെ വാദവും ജസ്റ്റിസ് നാരായണ പിഷാരടി അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു














