പുതിയ ശബരിമല മേല്‍ശാന്തിയായി പി.എന്‍.മഹേഷിനെ തിരഞ്ഞെടുത്തു


പുതിയ ശബരിമല മേല്‍ശാന്തിയായി ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മനയില്‍ പി.എന്‍.മഹേഷിനെ തിരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി തൃശൂര്‍ വടക്കേക്കാട് സ്വദേശി പി.ജി.മുരളിയെയും തിരഞ്ഞെടുത്തു. പി.എന്‍.മഹേഷ്.നിലവില്‍ തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ വൈദേഹ് വര്‍മ(ശബരിമല), നിരുപമ ജി.വര്‍മ(മാളികപ്പുറം) എന്നീ കുട്ടികളാണ് നറുക്കെടുത്ത് ഇരു മേല്‍ശാന്തികളെയും തിരഞ്ഞെടുത്തത്.


തുലാമാസ പൂജയ്ക്കായി ക്ഷേത്രനട ഇന്നലെ തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്നു.മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേല്‍ശാന്തി വി.ഹരിഹരന്‍ നമ്പൂതിരിക്കു താക്കോല്‍ കൈമാറി യാത്രയാക്കിയ ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി തെളിയിച്ചു. തുടര്‍ന്നു ഭക്തര്‍ ദര്‍ശനം നടത്തി. ഇന്നു മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും.




Sharing is Caring