അമിതവണ്ണത്തിന് പരിഹാരം; ഒബിസിറ്റി ക്ലിനിക്കുമായി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി

അങ്കമാലി: അമിതവണ്ണത്തെ ആത്മവിശ്വാസത്തോടെ മറികടക്കാന്‍ പുതുവഴികളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഗാസ്‌ട്രോ സയന്‍സ്, സെന്റര്‍ ഓഫ് എക്‌സലന്‍സിന് കീഴില്‍ അമിതവണ്ണത്തിനുള്ള നൂതന പരിഹാര മാര്‍ഗങ്ങള്‍ ലക്ഷ്യമിട്ടാണ് ഒബിസിറ്റി ക്ലിനിക്ക് ആരംഭിക്കുന്നത്. ഏപ്രില്‍ 20ന് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ആരംഭിക്കുന്ന ഒബിസിറ്റി ക്ലിനിക്ക് ഡോ. മനോജ് അയ്യപ്പത്ത് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഒ.ഡി സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി), ഡോ. കാര്‍ത്തിക് കുല്‍ശ്രേസ്ത (കണ്‍സള്‍ട്ടന്റ്, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി), ഡോ. രമേഷ് കുമാര്‍ .ആര്‍ (ഡി.എം.എസ്), സി.ഇ.ഒ സുദര്‍ശന്‍ എന്നിവർ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കണ്‍സള്‍ട്ടേഷന് 50 ശതമാനം ഡിസ്‌കൗണ്ടും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രൊസീജ്യറുകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടും നല്‍കും. ഏപ്രില്‍ 20 മുതല്‍ ഏപ്രില്‍ 30 വരെയാണ് ഇളവ്. വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും: 0484 7185000, 8593882299.

നിലവിൽ സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തിന് കീഴിൽ റോബോട്ടിക് ബാരിയാട്രിക് ശസ്ത്രക്രിയ, മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയ തുടങ്ങിയ നൂതന ചികിത്സാരീതികൾ അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിൽ ലഭ്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ ഡോ. മനോജ് അയ്യപ്പത്ത് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്ച്.ഒ.ഡി സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി), സി.ഇ.ഒ സുദര്‍ശന്‍ .ബി, സി.ഒ.ഒ. ഡോ. ഷുഹൈബ് ഖാദർ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *