അഭയം നല്‍കണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂര്‍ ഭരണകൂടം

സിംഗപ്പൂര്‍ സിറ്റി: തനിക്ക് അഭയം നല്‍കണമെന്ന് ഗോതബയ രാജപക്സെയുടെ അപേക്ഷയോട് പ്രതികരിക്കാതെ സിംഗപ്പൂര്‍ ഭരണകൂടം.

അഭയം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ ഭരണകൂടം ഇപ്പോഴും ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്.

വ്യാഴാഴ്ച, സിംഗപ്പൂരിലെ ലിയോണ്‍ സിറ്റിയില്‍ എത്തിച്ചേരേണ്ടതായിരുന്നു രാജപക്സെ. പക്ഷേ, മാലിദ്വീപിലെ ജനങ്ങളുടെ പ്രതിഷേധം മൂലം അദ്ദേഹത്തിന് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. രാജപക്സെയുടെ പൗരത്വ അപേക്ഷയെ കുറിച്ച്‌ പ്രതികരിക്കാന്‍ സിംഗപ്പൂര്‍ ഭരണകൂടം ഇപ്പോഴും വിസമ്മതിക്കുകയാണ്.

ബുധനാഴ്ചയാണ് അദ്ദേഹം ശ്രീലങ്ക വിട്ടുപോയത്. തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താന്‍ രാജിവെക്കാന്‍ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, തന്റെ വാക്കുകള്‍ക്ക് അശേഷം വിലകല്‍പ്പിക്കാതെയാണ് തൊട്ടുപിന്നാലെ കിട്ടിയ സാഹചര്യത്തില്‍ അദ്ദേഹം രാജ്യം വിട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *