സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാംഘട്ടം നവംബർ 14 മുതൽ

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാംഘട്ടം നവംബർ 14ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ജനുവരി 26 വരെ നീളുന്ന ബോധവൽക്കരണ ക്യാംപയിനിൽ വിവിധ പരിപാടികൾ ഒരുക്കും.

എറണാകുളം സൗത്ത് ഏഴിപ്രം ജി.എച്ച്.എസ്.എസിൽ നിർമിച്ച ഹയർ സെക്കൻഡറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്യാംപയിനിന്റെ ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾ അടക്കം ഒരു കോടിയിലധികം പേരാണ് ലഹരിക്കെതിരെയുള്ള പരിപാടികളിൽ പങ്കെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *