മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം


മുതുകുളത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മുതുകുളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ തുടങ്ങി. യുഡിഎഫാണ് ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ജിഎസ് ബൈജുവിനെയാണ് മൂന്നംഗ സംഘം ഇന്നലെ രാതി ആക്രമിച്ചത്. ഇരുമ്പ് വടി കൊണ്ടുള്ള ആക്രമണത്തില്‍ ബൈജുവിന്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈജുവിനെ ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ബി ജെ പി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


ബിജെപി അംഗമായിരുന്നു ബൈജു. പാര്‍ട്ടി നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്ന് പഞ്ചായത്ത് അംഗത്വം രാജിവച്ചു. തുടര്‍ന്നാണ് മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബൈജു 487 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി മധുകുമാര്‍ 384 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ഥി ജയേഷ് ജനാര്‍ദ്ദന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.



Sharing is Caring