ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു


ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂര്‍ ചാലാശ്ശേരിയില്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു സന്ദര്‍ശിക്കും.


രോഗം സ്ഥിരീകരിച്ച ഫാമിലേയും ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗബാധിത പ്രദേശങ്ങളിലെയും പന്നികളെ മാനദണ്ഡങ്ങള്‍ പാലിച്ച് ദയാവധം നടത്തും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും നല്‍കും. രോഗ വ്യാപനം തടയാന്‍ പത്ത് കി.മീ ചുറ്റളവില്‍ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഇവിടേക്ക് പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്.




Sharing is Caring