മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറും


മണിപ്പൂരിലെ കുക്കി സ്ത്രീകളുടെ ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറും. വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ അനുവദിക്കണമെന്ന് കേന്ദ്രം സുപ്രിം കോടതിയോട് അഭ്യർത്ഥിക്കുംമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.സ്ത്രീകളുടെ നഗ്ന വിഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. നിഷ്പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.


പ്രധാനമന്ത്രി നിരന്തരം സ്ഥിതി വിലയിരുത്തുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം, മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ ഏഴാം ദിനവും ബഹളം തുടർന്നേക്കും.വിഡിയോ റെക്കോർഡ് ചെയ്തതായി ആരോപിക്കപ്പെടുന്ന വ്യക്തിയെ പിടികൂടിയിട്ടുണ്ടെന്നും അത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്നും അടൽ അക്ഷയ് ഊർജ ഭവന്റെ ഓഫീസിൽ എഡിറ്റർമാരുമായി നടത്തിയ ആശയവിനിമയത്തിൽ ഷാ പറഞ്ഞു.




Sharing is Caring