രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്‍കും

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ മറുപടി നല്‍കും. ലോക്‌സഭയിലെ എല്ലാ ബിജെപി എംപിമാര്‍ക്കും സഭയില്‍ എത്താന്‍ പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എഎപി എംപി സഞ്ജയ് സിംഗ് ഇന്ന് രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും.

ദില്ലി കോടതിയുടെ അനുമതിയോടെ പൊലീസ് സംരക്ഷണയിലാണ് സഞ്ജയ് സിംഗ് സത്യപ്രതിജ്ഞയ്ക്ക് എത്തുക. അതേസമയം വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *