പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളത്ത് അഞ്ഞൂറിലേറെ പേർക്കെതിരെയും തിരുവനന്തപുരത്ത് 22 പേർക്കെതിരെയുമാണ് കേസ്.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് കൊച്ചിയിൽ കേസെടുത്തിരിക്കുന്നത്.
ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തിയ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു.തലസ്ഥാനത്തെ സിഎഎ പ്രതിഷേധത്തിൽ, രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.