
കൊച്ചി : കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു.
ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി.

കാക്കനാട് സ്വദേശി സുനിത എസ് എന്ന ആളുടെ പേരിലാണ് ചീട്ട് എടുത്തത്. പക്ഷേ, അങ്ങനെ ഒരാൾ അവിടെ അഡ്‌മിറ്റ് ആയിട്ടില്ല. അതിനുശേഷമാണ് സുനിത എന്ന പേരുവെച്ച് ഒരു വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്.
ഇത് അനിൽകുമാർ കയറ്റിവെച്ചു എന്നാണ് രഹ്ന പറയുന്നത്. അനൂപ് കുമാർ എന്നാണ് അച്ഛന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അവർക്ക് അങ്ങനെ ഒരു കുഞ്ഞുങ്ങളെ ജനിച്ചിട്ടില്ല എന്ന വിവരമാണ് ലഭിക്കുന്നത്.
