
ട്രെയിനില്‍ നിന്ന് സഹയാത്രികന്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍നിന്നാണ് അസം സ്വദേശിയെ സഹയാത്രികന്‍ തള്ളിയിട്ടത്.
ട്രെയിനില്‍ വെച്ച് മരണപ്പെട്ടയാളും മുഫാദുറും തമ്മില്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ട്രെയിന്‍ മുക്കാലിയില്‍ എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്നാണ് ട്രെയിനില്‍ നിന്ന് പുറത്തേക്ക് മുഫാദുര്‍ സഹയാത്രികനെ തള്ളിയിട്ടത്.

പ്രതിയെ യാത്രക്കാര്‍ പിടികൂടി വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ സംരക്ഷണ സേനക്ക് കൈമാറുകയായിരുന്നു. പൊലീസും ആര്‍പിഎഫും നടത്തിയ തിരച്ചിലിലാണ് ഗുരുതര പരിക്കോടെ അസം സ്വദേശിയെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
