സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് പരിഗണനയിൽ; വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാര്‍. സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രായോഗികത പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഏതെല്ലാം ക്ലാസുകൾ തുറക്കാമെന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പും റിപ്പോർട്ട് തയാറാക്കും. ഈ രണ്ട് റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കാമെന്ന അഭിപ്രായമാണ് വിദഗ്ധർ മുന്നോട്ടു വെച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്തു ചെയ്താലും വിദ്യാഭ്യാസ വകുപ്പിനെ സോഷ്യൽ മീഡിയിൽ വിമർശിക്കാൻ ചിലരുണ്ട്. പ്ലസ് വണ്‍ പരീക്ഷയിൽ ഇടവേള വേണമെന്നായിരുന്നു ആവശ്യം. അത് കൊടുത്തപ്പോൾ ഇപ്പോൾ ഒരുമിച്ചെഴുതാമെന്ന് പറയുന്നു. എന്തിനെയും വിമർശിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

സ്കൂളുകൾ കാണാതെ പത്താം ക്ലാസ്, പ്ലസ് വൺ പരീക്ഷകൾ എഴുതിയ കുട്ടികളുണ്ട്. അക്കാര്യത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നമ്മളാരും ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതിയെന്നും വി. ശിവൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *