പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് വിശകലനം ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. അന്വേഷണ ഉദ്യോഗസ്ഥന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍, റേഡിയോളജിസ്റ്റ്, ഫോറന്‍സിക്, ജനറല്‍ സര്‍ജറി വിഭാഗങ്ങളിലെ അധികൃതര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുന്നത്.നേരത്തെ മെഡിക്കല്‍ ബോര്‍ഡിലേക്ക് റേഡിയോളജിസ്റ്റിനെ നിയോഗിച്ചിരുന്നു. ഇയാള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്തേണ്ടിയിരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം മാറ്റിവെച്ചിരുന്നു. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയിലെ റേഡിയോളജിസ്റ്റിനെയാണ് നിയോഗിച്ചിരുന്നത്. മുന്നറിയിപ്പില്ലാതെ യോഗം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന ഡിഎംഒ ഓഫീസിന് മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.














