ആലുവയില്‍ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലെത്തി.പ്രതി അസ്ഫാക് ആലം ബിഹാറിലെ സ്ഥിരം കുറ്റവാളിയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഗോരാച്ചി ഗ്രാമത്തിലും അസ്ഫാക് കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇയാളെ നാടുകടത്തുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തില്‍ എത്തിയത്.
രണ്ടര വര്‍ഷം മുമ്പാണ് അസ്ഫാകിനെ നാട് കടത്തിയത്. ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനായിരുന്നുവെന്നും ഗ്രാമസഭകളില്‍ പരാതി വ്യാപകമായതോടെയാണ് നാട് കടത്തിയതെന്നുമാണ് വിവരം. ബിഹാറിലെത്തിയ കേരള സംഘം ആശുപത്രികളില്‍ ഉള്‍പ്പടെ അന്വേഷണം നടത്തും. കുട്ടികളെ ചൂഷണം ചെയ്തത് സംബന്ധിച്ച ചികിത്സാ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഇത്.














