സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ.ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ, കുട്ടികള്‍ക്ക് ആഴത്തിലുള്ള പഠനത്തിന് സൗകര്യം ഉറപ്പാക്കാനാണ് ഈ നിർദേശം.നിശ്ചിതശതമാനം അധ്യാപകരുടെ പങ്കാളിത്തമുള്ള അധ്യാപകസംഘടനകള്‍ക്കേ അംഗീകാരം നല്‍കാവൂവെന്നും ഇതിനായി റഫറണ്ടം നടത്തണമെന്നുമാണ് മറ്റൊരു പ്രധാന ശുപാർശ.
പ്രീസ്കൂള്‍ മുതല്‍ 12 വരെ പഠിപ്പിക്കുന്ന മുഴുവൻപേരെയും അധ്യാപകരെന്ന ഒറ്റനിർവചനത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. ഇങ്ങനെ ചെയ്യുമ്ബോള്‍ സർവീസിലുള്ള മുഴുവൻ അധ്യാപകരെയും ഒറ്റവിഭാഗത്തില്‍ ഉള്‍പ്പെടുത്തി റഫറണ്ടം നടത്തണം.അധ്യാപകസംഘടനകള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ ആകെയുള്ള അംഗങ്ങളുടെ ഒരു നിശ്ചിതശതമാനം അധ്യാപകരുടെ പിന്തുണയുണ്ടാവണം.

18 ശതമാനത്തില്‍ കുറയാത്ത ഒരു സംഖ്യ നിശ്ചയിക്കുന്നതാണ് അഭികാമ്യം.ഗുണമേന്മാ വിദ്യാഭ്യാസം ലക്ഷ്യമിട്ടാണ് ഹൈസ്കൂളുകളെല്ലാം 12 വരെയാക്കി ഉയർത്താനുള്ള ശുപാർശ. തൊഴില്‍പഠനത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ് പുതിയ സ്കൂള്‍ പാഠ്യപദ്ധതി.













