മുംബൈ പൊലീസ് എന്ന വ്യാജേന ഫോണില്‍ ഭീഷണിപ്പെടുത്തി വയോധികന്‍റെ എട്ട് ലക്ഷം രൂപ തട്ടി. താണ സ്വദേശിയായ 85കാരന്‍റെ പണമാണ്തട്ടിയത് .കഴിഞ്ഞ ദിവസമാണ് ബാങ്ക് അക്കൗണ്ടില്‍ അനധികൃതമായി പണം വന്നിട്ടുണ്ടെന്ന് അറിയിച്ച് മുംബൈ പൊലീസാണെന്ന് പരിചയപ്പെടുത്തി വയോധികനെ തേടി ഫോണ്‍കാള്‍ എത്തിയത്.
മുംബൈ പൊലീസില്‍ ലഭിച്ച കേസ് ഒഴിവാക്കാനായി പണം നല്‍കണമെന്നും കേസ് റദ്ദായാല്‍ പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വയോധികൻ എട്ട് ലക്ഷം അയച്ച് കൊടുത്തു. ശേഷം അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. തുടർന്ന് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കുകയായിരുന്നു.

പൊലീസ്, സി.ബി.ഐ ഓഫിസർമാർ ചമഞ്ഞും ബാങ്ക് അധികൃതരാണെന്ന വ്യാജേനയും നിരവധി പേരെയാണ് ഓണ്‍ലൈനില്‍ തട്ടിപ്പിനിരയാക്കുന്നത്. വിദ്യാസമ്ബന്നരും ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവരും അടക്കം തട്ടിപ്പിനിരയാകുന്നുണ്ട്.













