ക്ലിയർ വിഷൻ ക്യാമറാമാൻ ഡിബിനെ മർദ്ധിച്ചതിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു

എറണാകുളം: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗവും, കാലടി ക്ലിയർ വിഷൻ ,Actv ക്യാമറമാനുമായ ഡിബിനെ വാർത്ത ശേഖരിക്കുന്നതിനിടെ മർദ്ദിച്ച സംഭവത്തിൽ അസോസിയേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണികൊണ്ട് കോവിഡ് മനദണ്ഡങ്ങൾ പാലിച്ച് വായ് മൂടി കെട്ടി പ്രതിഷേധം നടത്തി ഒക്കലിൽ അനധികൃതമായി നിർമ്മാണം നടത്തുന്ന സ്വകാര്യ സൂപ്പർ മാർക്കറ്റിനു മുന്നിലായിരുന്നു പ്രതിക്ഷേധ സമരം നടന്നത്. കഴിഞ്ഞ ദിവസം അനധികൃത നിർമ്മാണമാണ് ഇവിടെ പഞ്ചായത്തിൻ്റെ ഒത്താശയോടെ നടക്കുന്ന തിറിഞ്ഞ മാധ്യമ പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തവെ സൂപ്പർ മാർക്കറ്റിനകത്തു നിന്നും മാസ്ക്ക് പോലും ധരിക്കാതെ ഇറങ്ങിവന്നയാൾ ഡിബിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തിയാൽ കൊന്നു കളയുമെന്നും, ക്യാമറ എടുക്കുന്ന കൈകൾ രണ്ടും തല്ലിയൊടിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കി. ഇയാളുടെ നിർദ്ദേശപ്രകാരം സൂപ്പർ മാർക്കറ്റിനകത്തു നിന്നും മറ്റ് ഗുണ്ടകൾ എത്തുകയും ഡിബിനുമായി സംഘർഷത്തിൽ ഏർപ്പെടുകയുമായിരുന്നു. ഈ സമയം ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിക്കവെ ക്യാമറക്ക് കേടുപാടുകൾ സംഭവിച്ചതായും, കോളറിൽ കയറിപ്പിക്കുകയും, ID കാർഡ് ഊരിയെടുക്കാൻ ശ്രമo നടത്തിയെങ്കിലും ചെറുത്തു നിന്നു. കൊലവിളിയുമായി എത്തിയ ഇവരിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ സംഘം ചേർന്ന് എത്തിയവർ ആക്രമിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഡിബിൻ 23ന് പെരുമ്പാവൂർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡിബിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ആണ് പ്രതിക്ഷേധ സമരം നടത്തിയത്, സമരം പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി അജിത ജെയ് ഷോർ ഉത്ഘാടനം ചെയ്തു. കുന്നത്തുനാട് താലൂക്ക് സെക്രട്ടറി രാഹുൽ C രാജ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ താലൂക്ക് വൈസ് പ്രസിഡൻറ് ബിനോയ് കുറുപ്പംപടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബൈജുമേനാച്ചേരി ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ്‌ UU മുഹമ്മദ് കുഞ്ഞു്, ജില്ലാ സെക്രട്ടറി K K സുമേഷ്, താലൂക്ക് ട്രഷറർ നാസർ പെരുമ്പാവൂർ എന്നിവർ സംസാരിച്ചു .സുജിത്ത് NG നന്ദി രേഖപ്പെടുത്തി. അസോസിയേഷൻ അംഗങ്ങൾ ആയ നിരവധി മാധ്യമ പ്രവർത്തകർ പ്രതിഷേധത്തിൻ്റെ ഭാഗമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സമരപരിപാടി. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുന്നതിനൊപ്പം ഇയാളെ അറസ്റ്റ് ചെയ്യണമെന്നും എന്നും ആണ് അസോസിയേഷൻ സമരത്തിലൂടെ മുന്നോട്ട് വച്ചത്. പരിപാടിക്കു ശേഷം അംഗങ്ങൾ ഒക്കൽ പഞ്ചായത്ത് സെക്രട്ടറിയോട് വിവരങ്ങൾ തിരക്കാനെത്തിയെങ്കിലും നിക്ഷേധാത്മകമായ സമീപനമാണ് സെക്രട്ടറി സ്വീകരിച്ചത്. കൂടുതൽ ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ചോദിച്ചെങ്കിലും സെക്രട്ടറി മറുപടി പറയാതെ സ്ഥലം വിടുകയായിരുന്നു. പിന്നീട് പ്രസിഡൻ്റുമായി സംസാരിച്ചെങ്കിലും കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത ഇല്ല എന്ന മറുപടിയാണ് പ്രസിഡൻറ് നൽകിയത്. എന്തായാലും അനധികൃത നിർമ്മാണമാണ് നടന്നതെന്ന വ്യക്തമായ തെളിവുകൾ നിരത്തിയെങ്കിലും പ്രതികരിക്കാൻ അധികൃതർ തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. വിവരാവകാശ രേഖയിൽ നൽകിയ മറുപടിയിൽ പോലും വ്യക്തത ഇല്ല, ഇത് കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നതാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *