സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ടീമിന് ഇന്ന് സ്വീകരണമൊരുക്കും


സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയ കണ്ണൂര്‍ ടീമിന് ഇന്ന് സ്വീകരണമൊരുക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജില്ലാ അതിര്‍ത്തിയായ ന്യൂമാഹിയില്‍ സംഘത്തെ സ്വീകരിക്കും. ജില്ലയില്‍ നിന്നുളള ജനപ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ സ്വര്‍ണക്കപ്പുമായി കണ്ണൂര്‍ വരെ ഘോഷയാത്ര.


ഏഴ് കേന്ദ്രങ്ങളില്‍ സ്വീകരണത്തിന് ശേഷം അഞ്ച് മണിയോടെ കണ്ണൂര്‍ നഗരത്തില്‍ ഘോഷയാത്ര സമാപിക്കും. കോഴിക്കോടിനെ പിന്നിലാക്കി 952 പോയിന്റ് നേടിയാണ് 23 വര്‍ഷത്തിന് ശേഷം കണ്ണൂര്‍ കലാകിരീടം സ്വന്തമാക്കിയത്.വിരുന്നെത്തിയവര്‍ക്ക് ഹൃദ്യമായ സ്വീകരണവും യാത്രയപ്പും നല്‍കിയാണ് കൊല്ലം കലോല്‍സവത്തിന് തിരശ്ശീല വീണത്.




Sharing is Caring