ജോറത്ത് വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കവേ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

അസമിലെ ജോറത്ത് വിമാനത്താവളത്തില്‍ പറന്നുയരാന്‍ ശ്രമിക്കവെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി.
ഇന്‍ഡിഗോയുടെ കൊല്‍ക്കത്ത വിമാനമാണ് തെന്നിമാറി റണ്‍വേയ്ക്ക് പുറത്തെത്തിയത്. തലനാരിഴയ്ക്ക് വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

വിമാനത്തിന്‍്റെ ടയറുകള്‍ മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഡിഗോയുടെ 6ഇ-757 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞദിവസം ഗുജറാത്തിലെ കണ്ട‍്‍ല വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിലും സാങ്കേതിക തകരാര്‍ സംഭവിച്ചിച്ചിരുന്നു. മുന്നറിയിപ്പ് സംവിധാനം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ടേക്ക് ഓഫ് നിര്‍ത്തി വയ്ക്കുകയായിരുന്നു.

40 ദിവസത്തിനിടെ ഒമ്ബതാം തവണയാണ് സ്പൈസ് ജെറ്റ് വിമാനങ്ങളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുന്നത്. പ്രശ്നങ്ങള്‍ സ്ഥിരമായതോടെ സ്പൈസ് ജെറ്റിനെതിരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നടപടി എടുത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *