സര്‍വകലാശാല സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവം;കടുത്ത നടപടികളുമായി ഗവര്‍ണര്‍

കേരള സര്‍വകലാശാല നിര്‍ണായക സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടികളുമായി ഗവര്‍ണര്‍ രംഗത്ത് . ക്വാറം തികയാതെ പിരിഞ്ഞ കേരള സെനറ്റ് യോഗത്തിന്റെ വിശദ വിവരങ്ങള്‍ ഗവര്‍ണര്‍ തേടി . വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഗവര്‍ണറുടെ നോമിനികളെ പിന്‍വലിക്കാന്‍ വരെ സാധ്യത ഉണ്ട് . ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 9 പേരില്‍ 7 പേരും ഇടത് അംഗങ്ങള്‍ക്കൊപ്പം വിട്ടു നിന്നിരുന്നു.അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത കേരള സര്‍വകലാശാല സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞിരുന്നു.

വിസി നിര്‍ണയ സമിതിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഇന്നലെ വൈകുന്നേരത്തിന് മുമ്പ് നിശ്ചയിക്കണം എന്ന ഗവര്‍ണറുടെ മുന്നറിയിപ്പിന് പിന്നാലെ വിളിച്ചു കൂട്ടിയ സെനറ്റ് യോഗമാണ് ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞത്. വിസിയും ഗവര്‍ണറുടെ രണ്ട് പ്രതിനിധികളും ഉള്‍പ്പെടെ 13 പേരാണ് യോഗത്തിനെത്തിയത്. 19 പേരാണ് ക്വാറം തികയാന്‍ വേണ്ടിയിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *