നവകേരള സദസ്സിനോടനുബന്ധിച്ച് തൃശൂർജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവധി റദ്ദാക്കി


മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിച്ച അവധി പിൻവലിച്ചു. അവധി റദ്ദാക്കി ജില്ല കലക്ടർ ഉത്തരവിറക്കി.


സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് അവധി പിൻവലിച്ചത്.നവകേരള സദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാൻ സൗകര്യമൊരുക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു.




Sharing is Caring