മധ്യപ്രദേശില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ നേട്ടമുണ്ടാക്കി ബിജെപി


മധ്യപ്രദേശില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ നേട്ടമുണ്ടാക്കി ബിജെപി. ആകെയുള്ള 35 പട്ടികജാതി സംവരണ സീറ്റുകളില്‍ 26 എണ്ണത്തിലും വിജയിച്ചത് ബിജെപിയാണ്. ഒമ്പത് മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. ആകെയുള്ള 47 പട്ടികവര്‍ഗ്ഗ മണ്ഡലങ്ങളില്‍ ഇരുപാര്‍ട്ടികളും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.


ബിജെപി 24 മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 22 സീറ്റുകള്‍ സ്വന്തമാക്കി. ഒരു സീറ്റില്‍ മറ്റുള്ളവരും വിജയിച്ചു.ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള 24 മണ്ഡലങ്ങളാണ് മധ്യപ്രദേശിലുള്ളത്. ഇതില്‍ 21 മണ്ഡലങ്ങളിലും വിജയിച്ചത് ബിജെപിയാണ്. കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത് 3 സീറ്റുകളില്‍ മാത്രമാണ്. എല്ലാവിഭാഗങ്ങള്‍ക്കും പൊതുസ്വാധീനമുള്ള 148 മണ്ഡലങ്ങളില്‍ ബിജെപിക്ക് 112 സീറ്റുകളില്‍ വിജയിക്കാനായി. കോണ്‍ഗ്രസ് വിജയിച്ചത് 36 സീറ്റുകളില്‍ മാത്രമാണ്.




Sharing is Caring