അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് ഗവര്‍ണര്‍

അസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന കേഡര്‍ ചാനലുകളോട് സംസാരിക്കില്ലെന്ന് വീണ്ടും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.എറണാകുളത്ത് തിരിച്ചെത്തിയ ഗവര്‍ണര്‍ക്കു മുന്നില്‍ മാധ്യമങ്ങളെത്തിയപ്പോഴാണ് കൈരളി, മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടെ പുറത്തുപോകാന്‍ ഗവര്‍ണര്‍ കര്‍ശനമായി നിര്‍ദേശിച്ചത്.’ മീഡിയ വണ്‍, കൈരളി പ്ലീസ് ഗെറ്റ് ഔട്ട് ‘എന്ന് ഗവര്‍ണര്‍ പറഞ്ഞു

മീഡിയ വണ്ണിനോടും കൈരളിയോടും സംസാരിക്കില്ലെന്നും പല തവണ വ്യക്തമാക്കിയതാണെന്നും അവരുടെ ക്യാമറയും റിപ്പോര്‍ട്ടര്‍മാരും പുറത്തുപോകണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും അസത്യം മാത്രം പ്രചരിപ്പിക്കുന്ന ചാനലുകളോട് സംസാരിക്കില്ലെന്ന് തന്റെ വ്യക്തമായ നിലപാടാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *