ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കുക. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത്.വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ 223 പേജ് മാത്രമാണ് നാളെ പുറത്തു വരിക.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിക്കും. രാവിലെ 11ന് സെക്രട്ടറിയേറ്റിലെ സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് റിപ്പോര്‍ട്ട് കൈമാറുക. റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള നിയമ തടസം മാറിയതോടെയാണ് സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയത്.














