പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാർ വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം

പൗരത്വ ഭേദഗതി നിയമത്തിൽ സംസ്ഥാന സർക്കാർ നിയമപരിശോധന തുടങ്ങി. വീണ്ടും സുപ്രിംകോടതിയെ സമീപിക്കാൻ നീക്കം. അന്തിമ തീരുമാനം നിയമോപദേശം ലഭിച്ചതിന് ശേഷമായിരിക്കും സുപ്രിംകോടതിയെ സമീപിക്കുക. പൗരത്വ നിയമഭേദ​ഗതി കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‌ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമാണ് കേന്ദ്രത്തിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല എന്ന് പലവട്ടം സർക്കാർ ആവർത്തിച്ചതാണ്. അതാണ് ഇപ്പോഴും അടിവരയിട്ടു പറയാനുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അതേസമയം പൗരത്വ നിയമ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് എൽഡിഎഫ് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. നിയമം പിൻവലിക്കണമെന്നാവശ്യവുമായി കോൺഗ്രസ് മണ്ഡലതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *