മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ നടക്കുന്ന വ്യാപക പരിശോധനയിൽ 10 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 12 ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്. ഒരു കെഎസ്ആർടിസി ബസും ഒരു സ്വകാര്യ ബസും ഉൾപ്പെടെയാണ് നിയമ നടപടി നേരിട്ടത്.

അഞ്ച് ദിവസത്തെ പരിശോധനക്കിടെയാണ് എൻഫോഴ്സ്മെന്റ് ആർടിഓ-യുടെ നടപടി വേഗപൂട്ടിൽ ക്രമക്കേട് നടത്തിയത് 12 ബസുകളിലാണ്. ലൈറ്റ്, ശബ്ദം തുടങ്ങി അധിക ഫിറ്റിംഗുകൾ 321 ബസുകളിൽ കണ്ടെത്തി. നിയമലംഘനത്തിന് 398 ബസുകൾക്കെതിരെ കേസെടുത്ത് പിഴ ചുമത്തുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *