ന്യൂസിലന്‍ഡില്‍ ഡെല്‍റ്റ വകഭേദം പടരുന്നു. വീണ്ടും ലോക്ഡൗൺ

വെല്ലിങ്​ടണ്‍: ന്യൂസിലന്‍ഡില്‍ ഒരുവര്‍ഷത്തിന്​ ശേഷം കോവിഡ്​ കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​.2020 ഏപ്രിലിന്​ ശേഷം ആദ്യമായാണ്​ 68ഓളം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്​.

കോവിഡ്​ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത്​ കര്‍ശന ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. 277 കേസുകളാണ്​ ഇപ്പോള്‍ നിലവിലുള്ളത്​.

ലോക്​ഡൗണ്‍ ഫലപ്രദമാണെന്നും കേസുകള്‍ ഉടന്‍ കുറക്കാനാകുമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പ്രതീക്ഷ പങ്കുവെച്ചു.

കഴിഞ്ഞ ആഴ്​ചയാണ്​ രാജ്യത്ത്​ ആദ്യമായി ഓക്​ലന്‍ഡില്‍ ഡെല്‍റ്റ വകഭേദം സ്​ഥിരീകരിക്കുന്നത്​. ഒരാഴ്ചക്കുള്ളില്‍ കേസുകളുടെ എണ്ണം 277 ആയി ഉയരുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *