കാറില്‍ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡല്‍ഹി സര്‍ക്കാര്‍

കാറില്‍ കെട്ടിവലിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡല്‍ഹി സര്‍ക്കാര്‍. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്കാണ് നിര്‍ദേശം.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ഓഫ് പോലീസ് ശാലിനി സിംഗാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.പുതുവത്സര ദിനത്തില്‍ ഡല്‍ഹിയിലെ കഞ്ചവാല മേഖലയിലായിരുന്നു സംഭവം. 4 കിലോമീറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട യുവതി അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാര്‍ യാത്രികരായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂട്ടര്‍ യാത്രികയായ യുവതിയെ കാറിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ കാറിന്റെ ചക്രത്തിനിടയില്‍ യുവതിയുടെ കാല്‍ കുടുങ്ങി. ഇതാണ് യുവതി വലിച്ചിഴയ്ക്കപ്പെടാന്‍ കാരണമായത്.

നിര്‍ത്താതെ പോയ കാര്‍ ഏകദേശം നാല് കിലോമീറ്ററുകളോളം ഇത്തരത്തില്‍ സഞ്ചരിച്ചതാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയത്. യുവതിയുടെ വസ്ത്രങ്ങളെല്ലാം കാര്‍ വലിച്ചിഴയ്ക്കുന്നതിനിടെ ഉരിഞ്ഞുപോയിരുന്നു. കാലുകള്‍ ഒടിഞ്ഞു.യുവതിയുടെ കഴുത്തിന് പിറകില്‍ പുറം ഭാഗത്തെ തൊലി മുഴുവന്‍ അപകടത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ യുവതിയുടെ മൃതദേഹം ഡല്‍ഹി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *