പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ തമിഴ്‌നാട്ടിൽ പൊലീസുകാർ മൃഗബലി നടത്തി

തമിഴ്‌നാട്ടിൽ പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ. ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പൊലിസുകാർ ക്ഷേത്രത്തിലെത്തിച്ചത്. വേദസന്ദൂർ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി.

വേദസന്ദൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദുർഗാദേവി, വടമധുര സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജ്യോതി മുരുകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അർപ്പിച്ച് പൊങ്കാലയർപ്പിച്ചാണ് പൊലിസ് സംഘം മടങ്ങിയത്. ബലിയർപ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തിൽ നടത്തിയ സദ്യയിൽ വിളന്പുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *