രജൗറിയിലെ ഭീകരാക്രമണ മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന


രജൗറിയിലെ ധാംഗ്രി ഗ്രാമത്തിലെ ഭീകരാക്രമണം മേഖലയില്‍ തിരച്ചില്‍ ശക്തമാക്കി സുരക്ഷാ സേന. ആറ് തദ്ദേശീയരുടെ മരണത്തിന് കാരണമായ ഭീകരവാദികളെ പിടികൂടാനുള്ള തിരച്ചിലാണ് തുടരുന്നത്.


സമാന സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ കൂടുതല്‍ സുരക്ഷ ഒരുക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ പ്രതികരിച്ചു. മേഖലയ്ക്ക് സമീപത്തെ വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഭീകരര്‍ വനത്തില്‍ നിന്ന് വന്നതാണെന്ന തദ്ദേശീയരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വനത്തിലേക്ക് വ്യാപിപ്പിച്ചത്.




Sharing is Caring