പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും


പുറത്താക്കാതിരിക്കാൻ മറുപടി നൽകുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാർക്ക് അനുവദിച്ച സമയപരിധി ഇന്ന് തീരും. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വി സിമാർക്ക് ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നേരിട്ട് മറുപടി നൽകാനുള്ള കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഗവർണർക്ക് ഇതുവരെ വിശദീകരണം നൽകിയത് ആറ് വി സിമാരാണ്.


കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ് വിസിമാർ കൂടിയാണ് ഇനി മറുപടി നൽകേണ്ടത്. ഇവർ ഇന്ന് വിശദീകരണം നൽകാനാണ് സാധ്യത. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സമയപരിധി തീരുക. മറുപടി നൽകിയ വിസിമാർക്ക് ഹിയറിംഗ് കൂടി നടത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. എന്നാൽ നിയമനം ചട്ടപ്രകാരമെന്നും യോഗ്യതയുണ്ടെന്നും വി സിമാർ വ്യക്തമാക്കി. ഗവർണർ ഇന്ന് തലസ്ഥാനത്ത് എത്തും. കത്തുകൾ പരിശോധിച്ച ശേഷമാകും തുടർ നടപടികൾ.




Sharing is Caring