സിപിഐ എം അടിയന്തര ജില്ലാ നേതൃയോഗം ഇന്ന്

കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഐ എം അടിയന്തര ജില്ലാ നേതൃയോഗം ഇന്ന് ചേരും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയേറ്റ് യോഗങ്ങളാണ് വിളിച്ചു ചേർക്കുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും യോഗത്തിൽ പങ്കെടുത്തേക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യോഗമാണ് ഇന്ന് അടിയന്തിരമായി ചേരുന്നത്. കത്ത് പുറത്തായ സംഭവത്തിൽ ചർച്ച ഉണ്ടായേക്കും.

തിരുവനന്തപുരം നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. മേയറെ നഗരസഭയിൽ തടയുന്നത് ഉൾപ്പെടെ വൻ പ്രതിഷേധ പരിപാടികൾക്ക് തീരുമാനം. വിഷയത്തിൽ ഇടപെടൽ തേടി ബിജെപി കൗൺസിലർമാർ ഇന്ന് ഗവർണറെ കാണും. 35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കണ്ട് ഇടപെടൽ തേടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *