സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മറ്റു രണ്ടു പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി ക്രൈം ബ്രാഞ്ച്. കേസിലെ മുഖ്യ പ്രതി കുണ്ടമണ്‍കടവ് സ്വദേശി പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.
പ്രകാശിനൊപ്പം ആശ്രമം കത്തിച്ച ശബരി, ഇവര്‍ക്ക് വാഹനം നല്‍കിയ വിജിലേഷ് എന്നീ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കായിട്ടാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്.അറസ്റ്റിലായ കൃഷ്ണകുമാര്‍ അടക്കം പ്രകാശിന്റെ ആത്മഹത്യാ കേസിലും പ്രതികളാണ്. ആത്മഹത്യ കേസില്‍ റിമാന്‍ഡില്‍ കഴിയവേയാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.

ആത്മഹത്യ ചെയ്ത പ്രകാശ് ആണ് ആശ്രത്തിനു തീ വെച്ചതെന്ന സഹോദരന്‍ പ്രശാന്തിന്റെ വെളിപ്പെടുത്തലാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. പ്രതികള്‍ ആക്രമണത്തിനെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.













