എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടിയുമായി കമ്പനി

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടിയുമായി കമ്പനി. സമരം ചെയ്ത ക്യാബിന്‍ ക്രൂ ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടു. ഫ്‌ലൈറ്റ് സര്‍വീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്‌പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.

അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.പ്രശ്‌ന പരിഹാരത്തിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് കമ്പനി സിഇഒ ആലോക് സിംഗ് ക്യാബിന്‍ ക്രൂവുമായി ഇന്ന് ഗുഡ്ഗാവില്‍ ചര്‍ച്ച നടത്തും. നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതോടെ ജനം ദുരിതത്തിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *