രാജ്കോട്ടില്‍ വിനോദ കേന്ദ്രത്തിലുണ്ടായ തീപിടത്തത്തില്‍ മരിച്ചവരില്‍സ്ഥാപനത്തിന്റെ സഹ ഉടമയും. രാജ്കോട്ടിലെ ടി.ആര്‍.പി ഗെയിം സോണിന്റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. ഡി.എന്‍.എ പരിശോധനയിലൂടെ പ്രകാശ് ഹിരണിന്റെ മൃതദേഹം അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
തീപിടിത്ത സമയത്തെ സി.സി.ടിവി ദൃശ്യങ്ങളില്‍ പ്രകാശ് ഹിരണ്‍ ഗെയിമിങ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിന്റെ കാര്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പ്രകാശിന്റെ അമ്മയുടെ ഡി.എന്‍.എയുമായി പൊരുത്തപ്പെട്ടതോടെയാണ് മരണം സ്ഥിരീകരിച്ചത്.














