ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്ത ജുന്‍ജുനിലെ ഒരു സ്വകാര്യ ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ജുന്‍ജുനുവിലെ ധങ്കര്‍ ആശുപത്രിയിലാണ് വലത് വൃക്കയ്ക്ക് പകരം രോഗിയുടെ ഇടത് വൃക്ക നീക്കം ചെയ്തത്.
ഇടത് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 30 കാരിയായ ഈദ് ബാനുവിന്റെ ആരോഗ്യമുള്ള വലത് വൃക്ക മെയ് 15 നാണ് നീക്കം ചെയ്തത്. തുടര്‍ന്ന് നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി അടിയന്തര നടപടി സ്വീകരിച്ചു.














