സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു

ജലം, വൈദ്യുതി, ഗതാഗത വകുപ്പുകളിലെ സിഐടിയു സമരങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അവശ്യസര്‍വീസുകള്‍ തടസപ്പെടുന്നത് സര്‍ക്കാര്‍ പ്രതിച്ഛായയെ ബാധിച്ചതായി എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നപരിഹാരം സര്‍ക്കാരിന് കീറാമുട്ടിയാകുന്നത്.

കെഎസ്ആര്‍ടിസിയിലെ സിഐടിയു സമരം ശമ്പളം കിട്ടാത്തതിനെതിരെയാണെങ്കില്‍ കെഎസ്ഇബിയില്‍ സിഐടിയു കൊമ്പുകോര്‍ത്തത് മാനേജ്‌മെന്റിനെതിരെയാണ്. ജലഅതോറിറ്റിയില്‍ പുനസംഘടനാ നീക്കത്തെ എതിര്‍ത്താണ് സിഐടിയു രംഗത്തെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *