കേരള പത്രപ്രവർത്തക അസോസിയേഷൻ മാധ്യമ പ്രവർത്തകരുടെ മക്കളെ ആദരിച്ചു

കണ്ണൂർ: കേരള പത്രപ്രവർത്തക അസോസിയേഷൻ കൂത്തുപറമ്പ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രത്ര പ്രവർത്തകരുടെ മക്കൾക്കായി സ്നേഹാദരം സംഘടിപ്പിച്ചു.കെ പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
കൂത്തുപറമ്പ് പത്തലായി കുഞ്ഞികണ്ണൻ സ്മാരക ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എൻ സൂരജ് അധ്യക്ഷനായി.ടി രവീന്ദ്രൻ,ടി കെ അനീഷ്, പി അജയകുമാർ,എൻ ധനജയൻ, പ്രേമരാജ് ആലഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.പ്ലസ്സ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ റിയാ രാജീവൻ, കെ സി ഡാലിയ, മുബൈ ഐഐടിയിൽ നിന്നും എംടെക്ക് നേടിയ അശ്വിൻ പി അജയൻ എന്നിവരെയാണ് ആദരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *