നവകേരള യാത്രയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിന് ഹാജരാകില്ല. മുഖ്യമന്ത്രിക്കൊപ്പം ഡ്യൂട്ടിയുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു ഇരുവരുടെയും വിശദീകരണം.മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ് സന്ദീപിനുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നത്.
ഇ മെയിലിലൂടെയാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അറിയിച്ചത്. ഡ്യൂട്ടിയുള്ളതിനാല്‍ അവധി നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്.രാവിലെ 10ന് ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നത്. അനില്‍ കുമാറിന് ഇത് സംബന്ധിച്ച് വീണ്ടും സമന്‍സ് അയയ്ക്കുമെന്ന് ആലപ്പുഴ പൊലീസ് അറിയിച്ചു. അനില്‍ കുമാറിനെയും സന്ദീപിനെയും കൂടാതെ കണ്ടാലറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥര്‍ കൂടി കേസില്‍ പ്രതികളാണ്.