പരോളിൽ പുറത്തിറങ്ങിയ കൊലപാതകക്കേസ്‌ പ്രതി യുവതിയെയും മകളെയും പീഡിപ്പിച്ചു


പരോളിൽ പുറത്തിറങ്ങിയ കൊലപാതകക്കേസ്‌ പ്രതി യുവതിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജരിപത്ക സ്വദേശി ഭരത് ഗോസ്വാമി (33) ആണ് അറസ്റ്റിലായത്. 2014ൽ ഒരു കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ദിവസങ്ങൾക്ക് മുമ്പ് പരോളിൽ പുറത്തിറങ്ങിയിരുന്നു.


ജനുവരി 25 ന് ഗോസ്വാമി തനിക്ക് പരിചയമുള്ള 43 കാരിയുടെ വീട്ടിലെത്തി, യുവതിയെയും 14 വയസുള്ള മകളെയും പീഡിപ്പിക്കുകയായിരുന്നു.പീഡന വിവരം പുറത്ത് പറഞ്ഞാൽ മകളെ കൊലപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു.




Sharing is Caring